NewsInternational

ട്രംപിന്‍റെ സ്ഥാനലബ്ദിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന സിഎന്‍എന്‍ നിരീക്ഷകന്‍റെ പ്രസംഗം വൈറലാകുന്നു

വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനൊപ്പം ശ്രദ്ധേയമാവുകയാണ് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ ചാനലിന്റെ രാഷ്ട്രീയ നിരീക്ഷകന്‍ വാന്‍ ജോണ്‍സിന്റെ പ്രസംഗവും.ജനങ്ങള്‍ അത്ഭുതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ദു:സ്വപ്‌നത്തിന്റെ സൂചനയാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് വാന്‍ ജോണ്‍സ് പറഞ്ഞു.ട്രംപ് തെറ്റാണെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കിയ മാതാപിതാക്കള്‍ എങ്ങനെയാണ് ട്രംപിന്‍റെ വിജയത്തെ കുറിച്ച് പറയുകയെന്നും വാന്‍ ജോണ്‍സ് ചോദിക്കുന്നു.

തങ്ങള്‍ രാജ്യം വിടേണ്ടതായി വരുമോ എന്ന് ചോദിച്ച് കൊണ്ട് ഇസ്‌ലാം മതവിശ്വാസികളായ സുഹൃത്തുക്കള്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ വിജയത്തിന്മേല്‍ ഭയപ്പെട്ട് ഒട്ടനവധി കുടിയേറ്റ കുടംബങ്ങളാണ് ജീവിക്കുന്നത്.രാജ്യത്തെ മാറ്റാനുള്ള വെള്ളക്കാരുടെ കൂട്ടായ ശ്രമമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഇതാണ് തന്നെ വേദനിപ്പിക്കുന്നതെന്നും വാന്‍ ജോണ്‍സ് പറയുകയുണ്ടായി.ന്യൂനപക്ഷങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ട്രംപ് അമേരിക്കന്‍ ജനതയുടെ മുഴുവന്‍ പ്രസിഡന്റാണെന്നും ഇതില്‍ എല്ലാത്തരം ജനവിഭാഗങ്ങളും ഉള്‍പ്പെടുമെന്നും വാന്‍ ജോണ്‍സ് സൂചിപ്പിക്കുകയുണ്ടായി.വാന്‍ ജോണ്‍സിന്റെ പ്രതികരണത്തെ പിന്തുണച്ച് ഒട്ടനവധി പ്രമുഖർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button