ഗോരഖ്പൂര്‍ : കുശിനഗര്‍ ജില്ലയിൽ ആയിരം രൂപയുടെ നോട്ടുകള്‍ ബാങ്കിൽ സ്വീകരിക്കുന്നില്ലെന്നറിഞ്ഞ ആഘാതത്തില്‍ നാൽപതു വയസ്സ് പ്രായമുള്ള സ്ത്രീ മരിച്ചതായി റിപ്പോർട്ട്. ആയിരം രൂപയുടെ നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ഇവരുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ ചർച്ച ആയിരിക്കുകയാണ്.
മരിച്ച സ്ത്രീയുടെ വീട് റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്നും പണം സ്വീകരിക്കാത്തതിലാണ് മരണം സംഭവിച്ചതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
സമാന രീതിയിൽ 8 വയസ്സ് കാരി ചികിത്സ ലഭിക്കാന്‍ താമസിച്ചതിനാല്‍ മരണപ്പെട്ടു. ആശുപത്രിയിലേക്ക് പോകും വഴി പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയിരുന്നു ആയിരം രൂപയായതിനാല്‍ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നല്‍കിയില്ല. ഇതു മൂലം സമയത്തിന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് മരണം സംഭവിച്ചത്.
Post Your Comments