തിരുവനന്തപുരം: ഭാരതം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണം കൊണ്ടുവന്ന നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കുന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കള്ളപ്പണം ഇല്ലാത്തവരെല്ലാം നടപടിയെ സ്വാഗതം ചെയ്യുമ്പോൾ തോമസ് ഐസക്ക് മാത്രമാണിതിനെ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധനം മുൻകൂട്ടി അറിയിക്കുന്നത് കള്ളപ്പണക്കാരെ സഹായിക്കുന്നതിന് തുല്യമാണ്. ഇത് മനസ്സിലാക്കിയിട്ടും ഐസക്ക് ഈ നടപടിയെ വിമർശിക്കുകയാണ്. മാത്രവുമല്ല അനുകൂല നടപടി സ്വീകരിക്കുന്നതിന് പകരം ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments