കോഴിക്കോട്: ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ 1000,500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം. ഒറ്റയടിക്ക് നൂറുരൂപ രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായത് ചിലര്‍ ആഘോഷിച്ചപ്പോള്‍ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും പിന്നാലെ എത്തി.
അതേസമയം പുലിമുരുകന്‍ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടത്തിന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്ന ട്രോളുകളാണ് ആളുകള്‍ കൂടുതല്‍ പങ്കുവയ്ക്കുന്നത്.
പുലുമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറിയിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു.
വിലയില്ലാതായ നോട്ടുകളുമായി ആളുകള്‍ നടത്തിയേക്കാവുന്ന സംസാരങ്ങളുമായി ചില ട്രോളുകള്‍ എത്തിയപ്പോള്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയേയും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെയും കളിയാക്കിയവരും കുറവല്ല. അതേസമയം കൈയ്യില്‍ കാശില്ലാത്ത സാധാരണക്കാരുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ട്രോളുകളും പ്രചരിക്കുന്നവയില്‍ പെടുന്നു.
‘ട്രോളാന്‍ വിഷയമില്ലാതെ വരണ്ട് കിടക്കവേയാണ് മോഡിയണ്ണന്‍ ഗമണ്ടന്‍ സംഗതി ഇട്ട് തന്നത്. പിന്നെ വെറുതെ ഇരിക്കാന്‍ പറ്റുമോ’. തുടങ്ങി നല്ലൊന്നൊന്തരം ട്രോളുകള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ട്രോളുകളില്‍ കൂടി ഒന്ന് പോയിവരാം.
Post Your Comments