ന്യൂഡല്‍ഹി● കള്ളപ്പണം തടയുന്നതിനായി 500,1000 രൂപ നോട്ടുകൾ മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനം ഏറ്റവും അധികം ബാധിക്കുക കൃഷിക്കാരേയും ചെറുകിട കടയുടമകളേയുമാണ്. സർക്കാര്‍ നടപടിയെ ‘മികച്ച തീരുമാനം’ എന്ന് പരിഹസിച്ച രാഹുൽ കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന യഥാർത്ഥ കള്ളപ്പണക്കാര്‍ സുഖമായി ഇരിക്കുമ്പോള്‍ സാധാരണക്കാർ കഷ്ടപ്പെടേണ്ടി വരികയാണെന്നും ട്വീറ്റ് ചെയ്തു.
2000 രൂപയുടെ നോട്ടുകൾ കൊണ്ടുവന്നാൽ കള്ളപ്പണം ഇല്ലാതാവുന്നത് എങ്ങനെയാണെന്ന് അത്ഭുതം തോന്നുന്നു. ഇതിനെ മോദിയുടെ ലോജിക് എന്നല്ലാതെ മറ്റെന്ത് പറയാനാണെന്നും രാഹുല്‍ ചോദിച്ചു.
Post Your Comments