Kerala

കേന്ദ്രത്തിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് വേണ്ട ക്രമീകരണങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തും ക്രമീകരണങ്ങള്‍ വരുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ മുതല്‍ താല്‍ക്കാലികമായി ഉണ്ടാകില്ല.

കെ.എസ്.എഫ്.ഇ ചിട്ടി ലേല നടപടികളും ഇതോടൊപ്പം നിർത്തി വെച്ചു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട തോമസ് ഐസക് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button