ന്യൂഡൽഹി: പഴയ 500, 1000 നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുമ്പോൾ നികുതിയിളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.കയ്യിലുള്ള തുക ബാങ്കുകളിൽ നിക്ഷേപിച്ചാലും പഴയ നിരക്കിൽ തന്നെ നികുതി നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും. കൈക്കൂലി ആയോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾ വഴിയോ സമ്പാദിച്ചതാണോ എന്നറിയാനാണിത്.
അതേസമയം വീട്ടമ്മമാരും കര്‍ഷകരും മറ്റും സൂക്ഷിച്ചുവെച്ച നോട്ടുകളുടെ കാര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 25,000 മുതല്‍ 50,000 വരെയുള്ള തുക ബാങ്കിൽ നിക്ഷേപിക്കാം. ആദ്യത്തെ കുറച്ച് നാൾ വളരെ കുറഞ്ഞ തുകയുടെ നോട്ടുകൾ മാത്രമേ മാറിയെടുക്കാൻ സാധിക്കൂ എന്നും അതിനു ശേഷം മാറ്റിയെടുക്കാവുന്ന തുക വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments