കാസർഗോഡ് : ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ ഉണ്ണിക്കൃഷ്ണനെ ബുധനാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോറിക്ഷ ഡ്രൈവറെയും മര്‍ദിച്ച സംഭവത്തിലായിരുന്നു ഉണ്ണിക്കൃഷ്ണനെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക പോലീസ് തുടര്‍ നടപടികള്‍ക്ക് കേരളാ ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. അനുമതി വാങ്ങാതെ സംസ്ഥാനം വിട്ടതിന് ഇദ്ദേഹത്തിനെതിരെ ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നില്‍കിയിരുന്നു.
Post Your Comments