ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കൻ സെനറ്ററായി തെരഞ്ഞെടുത്തു. കാലിഫോർണിയയിലെ അറ്റോര്‍ണി ജനറലായിരുന്ന കമല ഹാരിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ആദ്യ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സഹപ്രവര്‍ത്തകയായ ലൊറേറ്റ സാഞ്ചസായിരുന്നു കമലയ്ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയത്.
ഓറഞ്ചില്‍ നിന്ന് 10 തവണ കോണ്‍ഗ്രസിലെത്തിയ സാഞ്ചസിനെക്കാള്‍ ജനപ്രീതിയില്‍ കമല മുന്നിലാണ്. ചെന്നൈയില്‍ നിന്ന് 1960 ല്‍ യുഎസിലേക്കു കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. കമല ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. 2008 ലും 2012 ലും ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായിരുന്നു.
Post Your Comments