Kerala

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം : ധന മന്ത്രി തോമസ് ഐസക്കിന്‍റെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻ

കേന്ദ്ര സർക്കാരിന്‍റെ  500 ,1000 നോട്ടുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ധന മന്ത്രി തോമസ് ഐസക്ക് നടത്തിയ പരാമര്‍ശത്തിനെത്തിരെ കടുത്ത മറുപടിയുമായി കേരള ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

തോമസ് ഐസക് അങ്ങയെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അങ്ങ് ഇത്രയും വിവരക്കേട് പറയരുതായിരുന്നു. എന്ന് തുടങ്ങുന്ന പരാമർശം തന്‍റെ  ഫേസ്ബുക് പേജിലൂടെയാണ് സുരേന്ദ്രൻ അറിയിച്ചത് .

ഇപ്പോഴത്തെ തീരുമാനത്തെ ഭയപെടെണ്ടതില്ലാ കണക്കുള്ള നോട്ടുകളൊക്കെ നാളെ മുതല്‍ മാറി കിട്ടും. കണക്കു കാണിക്കാൻ പറ്റാത്തതിനെയാണ് കള്ളപ്പണം എന്നു പറയുന്നത്. കള്ളനോട്ടു കൈവശം വെച്ചവര്‍ പേടിക്കണം എന്ന് സുരേന്ദ്രന്‍ പറഞ്ഞു.  ജി എസ് റ്റി ബില്ലുകൊണ്ട് ഏറ്റവും ഗുണം കേരളത്തിനാണെന്നും 5 കൊല്ലം കൊണ്ട് താങ്കള്‍ അതിനെ എതിര്‍ക്കുന്നില്ലേ? എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. വെറുതെയല്ല പിണറായി വിജയൻ ഇവിടെ വേറൊരു ഉപദേഷ്ടാവിനെ വെച്ചത് കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി മനസിലാവൂ എന്നും സുരേന്ദ്രൻ ധന മന്ത്രിക്കെതിരെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ആഞ്ഞടിച്ചു. ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ  പൂര്‍ണ രൂപം ചുവടെ

shortlink

Post Your Comments


Back to top button