ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മികച്ച വിജയത്തിലേക്ക് നയിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദി രേഖപ്പെടുത്തിയായിരുന്നു ട്രംപിന്റെ വാക്കുകള്‍.
അമേരിക്കയിലെ മുഴുവന്‍ ജനവിഭാഗത്തിന്റേയും പ്രസിഡന്റ് ആയിരിക്കും താനെന്ന് ട്രംപ് പറഞ്ഞു. സ്വപ്‌നങ്ങള്‍ക്കു മുന്നില്‍ ഒരു വെല്ലുവിളിയും വലുതല്ല. അമേരിക്കയുടെ സ്വപ്നത്തെ പുന:സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയ്‌ക്കെതിരെ നിലപാട് സ്വാകരിച്ചവരുടെ നിര്‍ദ്ദേശങ്ങളെ പരിഗണിക്കാനും താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റ് ആയി തുടരുകയെന്നതാണ് തന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രാധാന്യമുള്ള വിഷയമെന്നും രാജ്യത്തെ പുനര്‍സൃഷ്ടിക്കാനായി ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും മികച്ചത് അമേരിക്കയ്ക്ക് നേടി കൊടുക്കുക എന്നതിനപ്പുറത്തേക്ക് തന്റെ ഭരണത്തിനു മുന്നില്‍ മറ്റൊരു ഓപ്ക്ഷനും ഉണ്ടാവില്ല. ലോകത്തിന്റെ ഏറ്റവും ശക്തമായ സമ്പദ്ഘടനയാക്കി അമേരിക്കയെ മാറ്റും. രാജ്യത്തിനു വേണ്ടി നമുക്ക് ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാമെന്നും ട്രംപ് പറഞ്ഞു.
ഞാന്‍ അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കും, വിസ്മയകരമായ ശക്തിയുള്ള രാജ്യമാണ് അമേരിക്ക. അതിന്റെ പുരോഗതിക്കു വേണ്ടി രാജ്യത്തെ ലക്ഷകണക്കിന് വരുന്ന ജനങ്ങളെ നമുക്കുപയോഗിക്കാമെന്നും ട്രംപ് പറഞ്ഞു.
Post Your Comments