Kerala

നോട്ടുകളില്‍ കപ്പലണ്ടി പൊതിഞ്ഞവര്‍ കുടുങ്ങും

തിരുവനന്തപുരം● 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ  നോട്ടുകള്‍കൊണ്ട് കപ്പലണ്ടിയും പലഹാരങ്ങളും പൊതിഞ്ഞും, നോട്ടുകള്‍ കത്തിച്ചും, ടോയ്‌ലറ്റ് പേപ്പറായി ചിത്രീകരിച്ചും നിരവധി ചിത്രങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത്തരം പ്രവര്‍ത്തികള്‍ നടത്തിവര്‍ കുടുങ്ങുമെന്നാണ് സൂചന.

കറന്‍സിയെ അപമാനിക്കുന്നത് ഐ.പി.സി സെക്ഷന്‍ 489 ഇ വകുപ്പ് പ്രകാരം കുറ്റകരമാണ്. ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് അറിയാതെയാണ്  പലരും തങ്ങള്‍ക്ക് കിട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലും പ്രചരിപ്പിച്ചത്.

നോട്ടുകള്‍ മരവിപ്പിച്ചുവെങ്കിലും ഇവയ്ക്ക് ഇപ്പോഴും പഴയ മൂല്യമുണ്ട്. ഡിസംബര്‍ 31 ബാങ്കുകളിലും പോസ്റ്റ്‌ ഓഫീസുകളിലും നല്‍കി ഇവ മാറ്റിയെടുക്കാം. അതിന് ശേഷം മാര്‍ച്ച്‌ 31 വരെ റിസര്‍വ് ബാങ്ക് ശാഖകള്‍ വഴിയും മാറാം.

shortlink

Post Your Comments


Back to top button