ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ പുതിയ നോട്ടുകളുടെ ചിത്രങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഈ പുത്തന്‍ നോട്ടുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകളിൽ രണ്ട് നമ്പര്‍ പാനലിലും E എന്ന ലെറ്റര്‍ പതിച്ചിരിക്കും. നോട്ടുകളിൽ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേലിന്റെ ഒപ്പായിരിക്കും ഉണ്ടാവുക. നോട്ടിന്റെ പിന്‍ഭാഗത്ത് സ്വച്ഛ് ഭാരത് ലോഗോ പ്രിന്റ് ചെയ്തിരിക്കും. 66എംഎംx150എംഎം ആണ് പുതിയ നോട്ടിന്റെ വലുപ്പം. സ്റ്റോണ്‍ ഗ്രേ കളറിൽ പുറത്തിറങ്ങുന്ന നോട്ടിൽ ഇന്ത്യന്‍ പതാകയുള്ള ചെങ്കോട്ടയുടെ ചിത്രമുണ്ടായിരിക്കും. കാഴ്ചയില്ലാത്തവര്‍ക്ക് നോട്ടു തിരിച്ചറിയാനുള്ള അടയാളങ്ങളുമുണ്ടാവും.
അതേസമയം മഹാത്മാഗാന്ധി സീരീസില്‍ തന്നെ ഇറങ്ങുന്ന രണ്ടായിരം രൂപയുടെ നോട്ടിൽ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാവില്ല.മജന്ത കളറിലിറങ്ങുന്ന ഈ നോട്ടിന്റെ പിൻഭാഗത്ത് മംഗൾയാന്റെ ചിത്രമുണ്ടായിരിക്കും. ദേവനാഗിരി ലിപിയിലും 2000 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ടാവും. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം പച്ചയില്‍ നിന്നും നീലയായി മാറും.
Post Your Comments