IndiaUncategorized

നോട്ടുകള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍

മുംബൈ/ലക്നോ ● രാജ്യത്ത് 500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ നോട്ടുകള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയില്‍ ടിറ്റ്വാലയിലെ ഡി.എന്‍.എസ് ബാങ്കിന്റെ (ഡോംബിവിലി നഗരി സഹകാരി ബാങ്ക്) ശാഖയ്ക്ക് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്ന ബിന്നില്‍ ഉപയോഗിച്ച നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ചാക്കിലുണ്ടായിരുന്നത്. ഇവ യഥാര്‍ത്ഥ നോട്ടുകളാണോ അതോ കള്ളനോട്ടുകാളണോ എന്ന കാര്യം വ്യക്തമല്ല. വിവരമറിഞ്ഞെത്തിയ അധികൃതര്‍ നോട്ടുകള്‍ പരിശോധനയ്ക്കായി മാറ്റി.

അതേസമയം, ഉത്തര്‍പ്രദേശിലും നോട്ടുകള്‍ ചാക്കില്‍ കെട്ടി കത്തിച്ച നിലയില്‍ കണ്ടെത്തി. ബറെയ്‌ലിയിലെ സിബി ഗഞ്ചിലുള്ള പര്‍സ ഖേദ റോഡിലാണ് ചാക്ക് നിറയെ കത്തിച്ച നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകള്‍ മുറിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച ശേഷം കത്തിക്കുകയായിരുന്നു. സര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. നോട്ടുകളുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് ബറെയ്‌ലി സീനിയര്‍ സുപ്രിന്റന്റ് ജോഗീന്ദര്‍ സിങ്ങ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button