വാരണാസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രത്യേക പൂജ. സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലായിരുന്നു പൂജ നടത്തിയത്. അഞ്ചംഗ ബ്രാഹ്മിണ്‍ സംഘമാണ് പൂജ നടത്തിയത്.
ഹിലരിയുടെ ജയം ഇന്ത്യാ-അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് ബിജെപി നേതാവും സംഘാടകനുമായ ഗുല്‍ഷന്‍ കപൂര്‍ പറഞ്ഞു. ഹിലരിക്കും മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായി ബില്‍ കിന്റന്റും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. സ്ത്രീകളുടെ ശക്തിയെ കാണിക്കുന്നതായിരിക്കും ഹിലരിയുടെ ജയമെന്നും കപൂര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments