ന്യൂഡല്‍ഹി● ബ്രിട്ടണില്‍ നിയമവിരുദ്ധമായി തങ്ങുന്ന ഇന്ത്യക്കാര്‍ തിരിച്ചുപോകണമെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. അതേസമയം വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്നും പ്രധാനമന്ത്രി മോദിയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി. വിസ ചട്ടങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സമിതി രൂപവത്ക്കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബ്രിട്ടന്‍ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് പഠനത്തിനു ശേഷം ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ടെക്കികളും വന്‍തോതില്‍ തിരിച്ചുപോരേണ്ടിവരും. ഇതില്‍ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പുതിയ വിശദീകരണവുമായി തെരേസ മെയ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ദ്വിദിന സന്ദര്‍ശനത്തിന് തെരേസ മെയ് ഇന്ത്യയിലെത്തിയത്. ജൂലായില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം യൂറോപ്പിന് പുറത്ത് തെരേസ മെയ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. 40 വ്യവസായികളും അവരോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
Post Your Comments