Gulf

ജനസംഖ്യയില്‍ വര്‍ദ്ധനവ്‌

ജിദ്ദ : ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം സൗദിയിലെ ജനസംഖ്യ ഓരോ വര്‍ഷവും രണ്ടര ശതമാനം വര്‍ധിച്ചു വരുന്നതായി കണ്ടെത്തി. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സൗദി ജനസംഖ്യയില്‍ 16.54 ശതമാനം വര്‍ധനവാണുണ്ടായത്. രാജ്യത്ത് 37 ശതമാനവും വിദേശികളാണ്. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്നത്. ഏതാണ്ട് അഞ്ചു മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2010-ല്‍ ജനസംഖ്യ 2,72,36,156 ആയിരുന്നു എങ്കില്‍ ഇപ്പോള്‍ 3,17,42,308-ല്‍ എത്തി നില്‍ക്കുന്നു. ഇതില്‍ 57.44 ശതമാനവും പുരുഷന്മാരാണ്. ഓരോ വര്‍ഷവും 2.54 ശതമാനം ജനസംഖ്യ വര്‍ദ്ധിച്ചു വരുന്നു. ജനസംഖ്യയുടെ 63.2 ശതമാനവും സ്വദേശികളാണ്. 3.2 ശതമാനം പേര്‍ അറുപത്തിയഞ്ച്‌ വയസിനു മുകളില്‍ പ്രായമുള്ളവരും. 25 ശതമാനം പേര്‍ പതിനഞ്ചു വയസിനു താഴെ പ്രായമുള്ളവരുമാണ്. 104 പുരുഷന്മാര്‍ക്ക് 100സ്ത്രീകള്‍ എന്ന തോതിലാണ് സൗദികള്‍ക്കിടയിലെ കണക്ക്.

218 പുരുഷന്‍മാര്‍ക്ക് 100 സ്ത്രീകള്‍ എന്ന തോതില്‍ രാജ്യത്ത് 1,16,77,338 വിദേശികള്‍ ഉള്ളതായാണ് സര്‍വേ റിപ്പോര്‍ട്ട്‌. ജിദ്ദ ഉള്‍ക്കൊള്ളുന്ന മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത് 83 ലക്ഷം ആളുകളാണുള്ളത്. റിയാദ് പ്രവിശ്യയില്‍ 80 ലക്ഷവും, ദമാം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയില്‍ 48 ലക്ഷവുമാണ് ജനസംഖ്യ.

shortlink

Post Your Comments


Back to top button