KeralaNews

ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് പി.കെ.ജയലക്ഷ്മി

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ വെല്ലു വിളിച്ച്‌ പികെ ജയലക്ഷ്മി.തന്നെയും തന്റെ കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുന്നതിനും ആക്ഷേപിക്കുന്നതിനും വേണ്ടി ഒരു വര്‍ഷം മുൻപ് ആരംഭിച്ച ഈ ക്വട്ടേഷന്‍ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയില്‍ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാർത്ത  സംപ്രേക്ഷണം ചെയ്തതെന്നും ജയലക്ഷ്മി പറയുകയുണ്ടായി.

പട്ടികവര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളിയതില്‍ സ്വന്തം കുടുംബാംഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോടികള്‍ എഴുതി തള്ളിയെന്നായിരിന്നു ജയലക്ഷ്മിക്കെതിരെ ഏഷ്യാനെറ്റ് പുറത്തു വിട്ട വാർത്ത.എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും തന്റെ സമുദായത്തില്‍പ്പെട്ട ഒരാള്‍ക്കു പോലും മറ്റൊരാള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുമാണ് ജയലക്ഷ്മി പറയുന്നത്.താനുൾപ്പെട്ട പാലോട്ട് തറവാട്ടില്‍ മാത്രം ഇരുനൂറോളം അംഗങ്ങളുണ്ട്. അവരില്‍ പലരും കൂലിപ്പണിയെടുക്കുന്നവരും കർഷകരും വരുമാനം കുറഞ്ഞവരാണെന്നും ജയലക്ഷ്മി അവകാശപ്പെടുന്നു.കൂടാതെ പാലോട്ട് തറവാട്ടിലെ ഒരംഗം മന്ത്രിയായി എതിന്റെ പേരില്‍ ഈ ഇരുനൂറ് വ്യക്തികള്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങളും, കുടുംബ ആനുകൂല്യങ്ങളും നിഷേധിക്കുന്നത് ശരിയാണോ എന്നും ജയലക്ഷ്മി ചോദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്.മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ തന്റെ തറവാട്ടില്‍ ഒരുവര്‍ഷം മുൻപ് ബന്ധു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഏഷ്യാനെറ്റ് അന്നു ആ സംഭവം വലിയ പ്രാധാന്യത്തോടെ ബ്രേക്കിംഗ് ന്യൂസായി ജയലക്ഷ്മിയുടെ ബന്ധു ആത്മഹത്യക്ക് ശ്രമിച്ചു എന്ന പേരില്‍ വാര്‍ത്തയാക്കിയെന്നും ജയലക്ഷ്മി ആരോപിക്കുകയുണ്ടായി.ഇത്തരം വ്യാജ ആരോപണങ്ങളും ആസൂത്രിത നീക്കങ്ങളും തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button