Kerala

രാജ്യ വിരുദ്ധത മീഡിയ വണ്ണിനും കേന്ദ്രം പൂട്ടിടുമോ?

ന്യൂ ഡൽഹി : ഇന്ത്യാ വിരുദ്ധ ഉളളടക്കത്തിന്‍റെ പേരില്‍ മീഡിയാ വണ്ണിന്‍റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിവരം മീഡിയ വണ്‍ രഹസ്യമായിവച്ചിരിക്കുകയായിരുന്നു. എട്ടു മാസങ്ങള്‍ക്കു മുന്നേ ആയിരുന്നു നോട്ടീസ് ലഭിച്ചത്. എന്നാല്‍ ചാനലിന്‍റെ വിശദീകരണത്തിനു ശേഷം പിന്നീട് നീക്കങ്ങളൊന്നുമുണ്ടായില്ല. വിഷയം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മീഡിയാ വണ്ണിന് നോട്ടീസ് ലഭിച്ചതെന്നാണ് വിവരം. ഇന്ത്യാ വിരുദ്ധ ഉളളടക്കം എന്നതായിരുന്നു ആരോപണം. ഇന്ത്യാ വിരുദ്ധ ഉളളടക്കം എന്ത് എന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നില്ലെന്ന്‍ മീഡിയ വണ്‍ അധികൃതർ പറയുന്നു. തങ്ങളുടെ വിശദീകരണത്തിനു ശേഷമുളള നടപടികളെന്താണ് കേന്ദ്രം സ്വീകരിച്ചതെന്ന കാര്യത്തിലും മീഡിയ വണ്ണിന് കാര്യമായ വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല.

ലൈസന്‍സ് റദ്ദാക്കാതിരിക്കാനായി കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് ലഭിച്ച വിവരം ചാനല്‍ ഡെപ്യൂട്ടി സിഇഒ സാജിത് നാരദാ ന്യൂസിനോട് സ്ഥിരീകരിച്ചതായി നാരദ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നോട്ടിസ് കിട്ടിയ വിവരം രാജി വെച്ച ജീവനക്കാര്‍ വഴിയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button