NewsGulf

കുടുംബത്തിന് മുന്നില്‍ വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി : 17 കാരന് കടുത്തശിക്ഷ

 റിയാദ്: കുടുംബത്തിന്  മുന്‍പിലിട്ട് വീട്ടമ്മയെ കൂട്ടലൈംഗിക പീഡനത്തിനിരയാക്കിയ 17 വയസ്സുകാരന് 17 വര്‍ഷം കഠിന തടവും 2500 ചാട്ടയടിയും.ഭര്‍ത്താവിനും മകള്‍ക്കും മുന്‍പിലിട്ടാണ് വീട്ടമ്മയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.മൂന്ന് സൗദി പൗരന്മാരും ഒരു സുഡാനിയുമാണ് കേസിലെ പ്രതികള്‍.17 വയസ്സുകാരന് 17 വര്‍ഷം കഠിന തടവും 2500 ചാട്ടയടിയും മറ്റ് മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 50 തവണകളായിട്ടാണ് ചാട്ടയടി നല്‍കുക.എന്നാൽ ശിക്ഷ കുറഞ്ഞു പോയി എന്നാരോപിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഭര്‍ത്താവിനെ ഇലക്‌ട്രിക് വയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് പുറമേ 10000 റിയാലും എട്ട് മൊബൈല്‍ ഫോണുകളും സംഘം മോഷ്ടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി സ്ത്രീയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരിന്നു.തുടര്‍ന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button