താനെ : രണ്ടാം വിവാഹം കഴിക്കുന്നത് എതിർത്ത ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു. താനെ ജില്ലയിലെ ബോത്ര ഗ്രാമത്തിലാണ് സംഭവം. 29കാരനായ കുനാൽ സോനക്ക് ഖാദ്കേയാണ് ഭാര്യ ഇന്ദു(28)വിനെ കൊലപ്പെടുത്തിയത്. ഇവർക്ക് മൂന്നു പെൺമക്കളാണ്. ആൺകുഞ്ഞിനു വേണ്ടിയാണ് ഇയാൾ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങിയത്.
ബൈക്കിൽ കയറ്റി ഗ്രാമത്തിനടുത്തുള്ള നദിക്കരയിൽ ഇന്ദുവിനെ എത്തിച്ച ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് അപകടമരണമാണെന്ന് വരുത്തി തീർക്കാൻ മൃതശരീരം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്ദുവിന്‍റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments