Gulf

നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു: അഭയകേന്ദ്രത്തിൽ നിന്നും മൂന്ന് ഇന്ത്യക്കാരികൾ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം● നവയുഗം സാംസ്കാരികവേദിയും ഇന്ത്യൻ എംബസ്സിയും കൂട്ടായി നടത്തിയ പരിശ്രമത്തിനൊടുവിൽ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ നിന്നും മൂന്ന് ഇന്ത്യക്കാരായ വീട്ടുജോലിക്കാരികൾ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട്ടിൽ നിന്നുള്ള ലളിത പളനി, ഐസ നാച്ചിയാർ നജിമുദീൻ എന്നിവരും, ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജി റയപ്പതിയുമാണ് നിയമനടപടികൾ പൂർത്തിയാക്കി, നീണ്ടകാലത്തെ വനിത അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, നാട്ടിലേയ്ക്ക് മടങ്ങിയത്.

ചെന്നൈ സ്വദേശിനിയായ ലളിത പളനിയെ ഒരു വർഷം മുൻപ്, സ്പോൺസർ ബഹറിനിൽ കൊണ്ട് വന്നിട്ട്, അവിടെ നിന്നും സൗദിയിൽ ദമ്മാമിലെ വീട്ടിൽ ജോലിയ്ക്കായി എത്തിയ്ക്കുകയായിരുന്നു. മൂന്നു മാസക്കാലം ആ വീട്ടിൽ ജോലി ചെയ്‌തെങ്കിലും, സ്പോൺസർ ശമ്പളമൊന്നും നൽകിയില്ല. സൗദി ഇക്കാമയോ രേഖകളോ ശരിയാക്കിയില്ല എന്ന് മാത്രമല്ല, തിരികെ ബഹറിനിലേയ്ക്കോ നാട്ടിലേയ്‌ക്കോ വിടാനോ തയ്യാറായില്ല. ഒടുവിൽ ആരും കാണാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന ലളിത, വനിത അഭയകേന്ദ്രത്തിൽ എത്തപ്പെടുകയായിരുന്നു.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട്, ലളിത സ്വന്തം ദുരവസ്ഥ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, പദ്മനാഭൻ മണിക്കുട്ടൻ, ഷിബുകുമാർ എന്നിവർക്കൊപ്പം ലളിതയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ചർച്ച നടത്തി. തനിയ്ക്ക് ഒരു വൻതുക നഷ്ടപരിഹാരം നൽകിയാലേ എക്സിറ്റ് തരൂ എന്ന നിലപാടാണ് സ്പോൺസർ സ്വീകരിച്ചത്. എന്നാൽ സർക്കാർ രേഖകൾ പരിശോധിച്ചതിൽ നിന്നും ലളിതയെ ബഹറിനിൽ വിസിറ്റ് വിസയിൽ ആണ് കൊണ്ട് വന്നത് എന്നും, ആ വിസ ഇപ്പോൾ കാലാവധി കഴിഞ്ഞു പോയെന്നും മനസ്സിലായപ്പോൾ, ഒരു റിയാൽ പോലും നഷ്ടപരിഹാരം നൽകില്ലെന്ന് നവയുഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button