തൃശൂര്‍ : സംസ്ഥാനത്ത് മതത്തിന്റെ അമിത ഇടപെടലുകളെ ആക്ഷേപ ഹാസ്യത്തിലൂടെ എതിര്‍ത്തു കൊണ്ടായിരുന്നു ഡിങ്കോയിസ്റ്റുകള്‍ ആദ്യം രംഗത്ത് എത്തിയത്. ഇപ്പോള്‍ ഡിങ്കോയിസ്റ്റുകള്ക്കിടയില് ഒരു പുത്തന്‍ മുന്നേറ്റം കൂടി ഉണ്ടായിരിക്കുന്നു. മലയാളത്തിലെ പ്രമുഖപത്രത്തില്‍ വിവാഹാലോചന ക്ഷണിച്ചുകൊണ്ട് ഡിങ്കോയിസ്റ്റിന്റെ പരസ്യം. തൃശൂര്‍ ചേറ്റുവ സ്വദേശിയായ റാസ്മിനാണു പരസ്യം നല്കിരിക്കുന്നത്.
ഡിങ്കോയിസ്റ്റും സുന്ദരനും എം ടെക് ബിരുദാരിയുമായ സ്വയം സംരഭകനായ 29 കാരനാണു സമാനചിന്തഗതിക്കാരായ സ്ത്രീകളില്‍ നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നത്. സ്വന്തമായി ഇലക്ട്രോണിക്സ് പ്രോജക്റ്റ് സെന്റര്‍ നടത്തുന്ന റാസ്മിന് ഇപ്പോള്‍ തൃക്കാക്കര മോഡല്‍ എഞ്ചിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ എംടെക്ക് വിദ്യാര്‍ത്ഥി കൂടിയാണ്.
വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെയാണു റാസ്മിന് പ്രതിസന്ധിയിലായത്. ഒരു നിരീശ്വരവാദിയല്ലെന്ന് മനസിലാക്കിയ ഇദ്ദേഹം താന്‍ ഒരു ഡിങ്കോയിസ്റ്റാണെന്നു സ്വയം തിരിച്ചറിയുകയായിരുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ ഒരു പ്രത്യേക ചട്ടക്കൂടില്‍ നിന്നു കാണാതെ വിശാലമായി കാണുന്ന ഒരു പങ്കാളിയേയാണു റാസ്മിന് അന്വേഷിക്കുന്നത്.
മാത്രമല്ല സ്വന്തമായി അഭിപ്രായങ്ങളും ഉണ്ടായിരിക്കണം. കൂടാതെ സമാനചിന്തഗതിയുള്ള ആളുമായിരിക്കണം. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ വിവാഹപരസ്യങ്ങള്‍ നല്കാന് ശ്രമിച്ചപ്പോള്‍ ഡിങ്കോയിസം എന്ന മതം അതില്‍ ഉണ്ടായിരുന്നില്ല. ഇതും ഒരു പ്രതിസന്ധിയായി. അതേ തുടര്‍ന്നാണു പരസ്യം പത്രത്തില്‍ നല്‍കാം എന്നു തീരുമാനിക്കുന്നത്. റാസ്മിന്റെ മാതാപിതാക്കളും സഹോദരിയും മതരഹിതരായി ജീവിക്കുന്നവരാണ്. ഈശ്വരനെ കാണാത്തതു കൊണ്ട് ഈശ്വരന് ഇല്ല എന്നു പറയുന്നതില്‍ കാര്യമില്ലെന്നാണു റാസ്മിന്റെ അഭിപ്രായം.
ഇനി ഡിങ്കോയിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ വിവാഹം വേണ്ട എന്നു വയ്ക്കാന്‍ റാസ്മിന് തയാറാല്ല. ഡിങ്കോയിസ്റ്റായ ഒരാളെ ഉടന്‍ ലഭിക്കും എന്നു തന്നെയാണു റാസ്മിന്റെ വിശ്വാസം.
Post Your Comments