ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.വിചാരണക്കോടതി വിധിയില്‍ പോരായ്മകളുണ്ട്. വധശിക്ഷ വിധിക്കുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ നാലു പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യുറിയെ നിയമിച്ചത്.ഓടുന്ന ബസില്‍ ഡല്‍ഹി പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. ഒന്നാം പ്രതി വിചാരണക്കാലയളവില്‍ തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചു.പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരു പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. മറ്റു നാലു പ്രതികള്‍ക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
2012 ഡിസംബര്‍ 16 നായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി സിങിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ അഞ്ചുപേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശനിലയില്‍ അവരെ തെരുവിലുപേക്ഷിച്ചു. പെണ്‍കുട്ടി ഡിസംബര്‍ 29നു മരിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹി വന്‍ ജനകീയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രക്ഷോഭങ്ങളുണ്ടായി.
Post Your Comments