ശ്രീനഗർ: നിയന്ത്രണരേഖക്ക് സമീപം വീണ്ടും പാക് പ്രകോപനം.സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികൻ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലാണ് പാക്ക് സൈന്യം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.പുലര്‍ച്ചെ രണ്ടു മണിയോടെ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണെന്നും പാക്കിസ്ഥാന് നടത്തുന്നതു പോലെ ഷെല്ലാക്രമണം തന്നെയാണ് ഇന്ത്യയും നടത്തുന്നതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. 12 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.എന്നാൽ പാക് പ്രകോപനങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്.ഇന്ത്യന്‍ സൈനികനെ തലയറുത്തു കൊന്നതിനു പകരമായി ഒക്ടോബര്‍ 29ന് പാക്കിസ്ഥാനെതിരെ നടത്തിയ ഇന്ത്യൻ സേനയുടെ പീരങ്കി ആക്രമണത്തിൽ നാലോളം പാക്ക് പോസ്റ്റുകൾ കത്തിയമർന്നിരിന്നു.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക് സൈന്യം നിരന്തരമായി അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുകയാണ്.
Post Your Comments