IndiaNews

സ്‌കൂളുകൾക്ക് നേരെ നിരന്തര ആക്രമണം- കാശ്മീരിൽ കുട്ടികൾക്ക് വിദ്യാഭ്യാസ പരിശീലനം നൽകി സൈന്യം

 

ശ്രീനഗർ:കാശ്മീരിൽ സംഘര്‍ഷം മൂലം താഴ്‌വരയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസ പരിശീലനമൊരുക്കി ഇന്ത്യൻ സൈന്യം. സ്‌കൂൾ ചലോ ഓപ്പറേഷൻ എന്നാണു ഇതിന്റെ പേര് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സംഘർഷം തുടങ്ങിയത്.വിഘടനവാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നു.

പാകിസ്താനും വിഘടനവാദികളും സ്‌കൂളുകൾക്ക് നേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ കാരണം കുട്ടികൾക്കു സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.അദ്ധ്യയനവര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പാഠഭാഗങ്ങള്‍ പകുതി പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല.എന്നാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകാന്‍ സാദ്ധ്യത ഉളളതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിനെപ്പറ്റി ഗവണ്മെന്റ് ഒരു തീരുമാനവും എടുത്തില്ല.ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ചലോ ഓപ്പറേഷന്‍ വ്യാപകമാക്കാന്‍ സൈന്യം തീരുമാനിച്ചത്.ഓരോ പ്രദേശങ്ങളിലും അവിടെ തന്നെയുളള അദ്ധ്യാപകരെ കണ്ടെത്തി കമ്മ്യൂണിറ്റി സെന്ററുകളിലോ മറ്റേതെങ്കിലും കേന്ദ്രത്തിലോ വെച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

ഇത്തരമൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയത് വിക്ടര്‍ ഫോഴസ് ജനറല്‍ ഓഫീസര്‍ ഇന്‍ കമാന്‍ഡ് മേജര്‍ ജനറല്‍ അശോക് നറൂല ആണ്. പണമോ പ്രശസ്തിയോ അല്ല, എനിക്ക് വേണ്ടത് പുസ്തകങ്ങളും വിദ്യാലയവുമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.പഠനകേന്ദ്രങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ മടിക്കുന്ന രക്ഷിതാക്കളെ കണ്ട് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.പഠനത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനായി നേരത്തെ തന്നെ സൈന്യം ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. പക്ഷെ ഇത്തരമൊരു സാഹചര്യത്തിൽ ഈ പദ്ധതിയുടെ ആവശ്യകത വളരെയേറെ പ്രയോജനപ്രദമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button