Gulf

ഒമാനില്‍ വാറ്റ് അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍

മസ്കറ്റ് : അടുത്ത വര്‍ഷം മുതല്‍ ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം നികുതി വിഭാഗം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ശുകൈലിയെക്കു വേണ്ടി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി തയാറാക്കിയ കരടു നിയമം പുനരവലോകനത്തിനായി നിയമനിര്‍മാണ വിഭാഗത്തിന് സമര്‍പ്പിക്കുകയും, അടുത്ത ആഴ്ച മൂല്യ വര്‍ധിത നികുതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയും.

ഒമാനും ജി സി സി രാജ്യങ്ങളും തമ്മില്‍ സഹകരിച്ചാണ് വാറ്റ് നടപ്പിലാക്കുകയെന്നും കോര്‍പറേറ്റ് ആദായ നികുതി വരുമാനം വര്‍ധിച്ചതായും നാസര്‍ അല്‍ ശുകൈലി പറഞ്ഞു. ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 180 ദശലക്ഷം റിയാലില്‍ നിന്നും 350.7 ദശലക്ഷം റിയാലാണ് ഖജനാവിലേക്ക് ലഭിച്ചത്.

അടുത്ത വര്‍ഷം ആദ്യത്തോടെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി മദ്യം, പുകയില ഉത്പന്നങ്ങള്‍, എനര്‍ജി ഡ്രിംഗ് എന്നിവക്ക് വില ഉയരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button