മൂന്നാര്‍:സംസ്ഥാനത്ത് സെക്‌സ് റാക്കറ്റിനെ അടിച്ചൊതുക്കാന്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും സെക്‌സ് റാക്കറ്റ് സജീവം. സംസ്ഥാനത്തിന്റെ അകത്തും പുറത്തും സഞ്ചാരികളുടെ മനംകവരുന്ന മൂന്നാറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം കൊഴുക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് കോളേജ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയാണ് റിസോര്‍ട്ടുകളില്‍ എത്തുന്നത്. ഇതിനായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരും സജീവമാണ്. ഇടപാടുകാര്‍ക്ക് തങ്ങളുടെ കൈവശമുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നല്ലൊരു കമ്മീഷനും ഇടപാടുകാരില്‍ നിന്നും ഏജന്റുമാര്‍ ഈടാക്കുന്നു. 40,000 രൂപ മുതല്‍ 75,000 രൂപവരെയാണ് ഇടപാടുകാര്‍ തുക നല്‍കേണ്ടത്. പൊലീസിന്റെ മൂക്കിന്‍ തുമ്പത്താണ് സെക്‌സ് റാക്കറ്റുകളുടെ വിഹാരകേന്ദ്രങ്ങളെന്നതാണ് ശ്രദ്ധേയം. . ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പോലീസിന്റെ പരിശോധന ഇല്ലാ എന്നുള്ളതും സെക്‌സ് റാക്കറ്റുകാര്‍ക്ക് ഏറെ തുണയായി
Post Your Comments