Kerala

ഗവര്‍ണറെ ഒഴിവാക്കിയ സംഭവം : സ്പീക്കര്‍ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം ● കേരളപ്പിറവിയടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഉദ് ഘാടന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതുമായി ബന്ധപെട്ടു നടക്കുന്ന വിവാദത്തെക്കുറിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗവർണർ പി. സദാശിവത്തിന് വിശദീകരണക്കത്തയച്ചു. ഗവർണറെ ബോധപൂർവം ഒഴിവാക്കിയതല്ല എന്നും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയായതിനാൽ പ്രധാനപ്പെട്ട ചങ്ങിൽ ഗവർണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചതെന്ന് കത്തിൽ സ്പീക്കർ വ്യക്തമാക്കി.

ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് ഗവർണറും എന്നതായിരുന്നു തീരുമാനം. ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിക്കാത്തതിൽ ഗവർണക്ക് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളിലൂടെ. അറിഞ്ഞിരുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പീക്കർ ജസ്റ്റിസ് പി. സദാശിവത്തിന് അയച്ച കത്തിൽ പറഞ്ഞു. കേരളപ്പിറവി ആഘോഷത്തിൽ ഗവർണറെയും മുൻമുഖ്യമന്ത്രിമാരെയും പങ്കെടുപ്പിക്കാത്തത് വലിയ വിവാദമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് വിശദീകരണത്തിനായി സ്പീക്കർ ഗവർണറെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സ്വകാര്യ ആവശ്യത്തിനായി ചെന്നൈയിൽ പോവുകയായിരുന്നു. പ്രോട്ടോകോൾ പ്രകാരമുള്ള പരിമിതികൾ ഒഴിവാക്കാനാണ് കേരളപ്പിറവിയുടെ വജ്രജൂബിലി ഉദ്ഘാടനച്ചടങ്ങിലേക്കു ഗവർണറെ ക്ഷണിക്കാത്തത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button