NewsIndia

മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്ന നിയമനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ രാഷ്ട്രീയ നിയമനം നടത്തുന്നു.കമ്മീഷനില്‍ രണ്ട് വര്‍ഷമായി നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് സജീവ രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.ബിജെപി ഉപാധ്യക്ഷനായ അവിനാഷ് റായ് ഖന്നയാണ്‌ കമ്മീഷനിലേക്ക് നിയമിക്കപ്പെടുക .ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മിഷനില്‍ രാഷ്ട്രീയ നിയമനം നടക്കുന്നത്.

 കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ എന്നിവരടങ്ങിയ സമിതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് തീരുമാനമുണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.കഴിഞ്ഞമാസം ചേര്‍ന്ന സമിതിയിലെ യോഗത്തില്‍ നിരവധി പേരുകള്‍ ചര്‍ച്ചചെയ്‌തെങ്കിലും ഖന്നയുടെ പേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.മുന്‍ പഞ്ചാബ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അവിനാഷ് ഖന്ന.ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ അവിനാഷ് പാര്‍ട്ടിയില്‍ ജമ്മു കശ്മീരിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button