തെരുവ് നായ്‌ക്കളെ കൊല്ലുന്നതിനെച്ചൊല്ലി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം നില നില്‍ക്കെ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കടിയേറ്റത് നാലുലക്ഷം പേര്‍ക്ക്. ആരോഗ്യവകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് കണക്കുകള്‍ പുറത്തു വന്നത്.
2013 ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയുളള കാലഘട്ടത്തില്‍ സംസ്ഥാനത്താകെ 3,97,908 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. 2012 ജനുവരി മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള വര്‍ഷത്തിനുളളില്‍ 48 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. ഈ കാലഘട്ടത്തില്‍ മരിച്ചവര്‍ക്കോ പരുക്കേറ്റവര്‍ക്കോ യാതൊരുവിധ ധനസഹായം നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു.
2012 ന് മുമ്പ് എത്ര പേര്‍ക്ക് പട്ടിയുടെ കടിയേറ്റെന്നോ പേ വിഷബാധയേറ്റ് മരിച്ചെന്നോ ഉളള കണക്കുകള്‍ ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനുളളില്‍ ഏറ്റവും അധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റത്. 88,124 ആളുകള്‍ തിരുവനന്തപുരത്ത് ചികിത്സതേടി.
Post Your Comments