എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്‌നമായിരിക്കും അസിഡിറ്റി. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിച്ച് കളയാനായി വയറിലുണ്ടാകുന്ന ദ്രവങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്.നിരന്തരം ഫാസ്റ്റ്ഫുഡ് കഴിക്കുന്നതും ,കഫീനോടുള്ള അമിതമായ താല്‍പര്യവും,പുകവലിയും ,അമിത മദ്യപാനവും ,ആഹാരം കഴിക്കുന്ന ദൈര്‍ഘ്യമേറിയ ഇടവേളകളും അസിഡിറ്റിക്ക് കാരണമാകുന്നു.
അസിഡിറ്റി കുറയ്ക്കാൻ നിരവധി വഴികളുണ്ട്. കരിപ്പെട്ടി(പനംശര്‍ക്കര), ചെറുനാരങ്ങ, പഴം, ബദാം, തൈര് ഇളനീർ എന്നിവ അസിഡിറ്റിക്ക് പെട്ടെന്നുള്ള ശമനം നല്‍കും.പുതിനയോ തുളസിയോ ഇട്ട് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളം ആഹാരശേഷം കുടിക്കുന്നതും നല്ലതാണ്. ചെറിയ കഷ്ണം ഗ്രാമ്പൂ കഴിക്കുന്നത് നല്ല ഫലമുണ്ടാക്കും. പഴം, തണ്ണിമത്തന്‍, വെള്ളരി, എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണം.
Post Your Comments