KeralaNews

ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരായ 47 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരായ 47 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. 32 ഐഎസുകാരും 15 ഐപിഎസുകാരും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ രണ്ടുപേര്‍ക്കെതിരെയുള്ള അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ടോമിന്‍ തച്ചങ്കരിക്കും ടി.ഒ. സൂരജിനുമെതിരെ അഞ്ച് വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.

തച്ചങ്കരിക്കെതിരെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതി അടക്കമുള്ള അഞ്ച് കേസുകളാണ് ഉള്ളത്. സൂരജിനെതിരെ അനധികൃത സ്വത്തുസമ്പാദനം, സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കല്‍ എന്നിവയടക്കമുള്ള കേസുകളാണ് ഉള്ളത്. ടോം ജോസ് ഐ.എ.എസും അന്വേഷണം നേരിടുന്നു. വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button