ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ചില രീതികൾ ശീലിച്ചാൽ മതിയാകും. വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പന്നമായ ക്യാബേജ് കഴിക്കുന്നത് അണുനശീകരണത്തിന് നല്ലതാണ്. ആമാശയത്തിലെ അള്‍സര്‍ തടയാനും മഞ്ഞപിത്തം, പിത്താശയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും ക്യാബേജ് കഴിക്കാവുന്നതാണ്.
അതുപോലെ തന്നെ ത്വക്ക് രോഗങ്ങള്‍ക്കും , രക്ത ശുദ്ധിയ്ക്കും ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങൾ മാറ്റാനും ചുമ മാറ്റാനും മഞ്ഞളിനും കഴിവുണ്ട്. കൂടാതെ നാരങ്ങ നീരും തേനും കഴിക്കുന്നത് തൊണ്ടയിലെ അണുബാധ കുറയ്ക്കും. മുറിവുകള്‍ക്കും പൊള്ളലുകള്‍ക്കും ചെവിയിലെ അണുബാധ അകറ്റാനും തേൻ ഉപയോഗിക്കാം. വില്ലന്‍ ചുമ, വയറിളക്കം, അണുബാധ എന്നിവയ്ക്ക് ഇഞ്ചി കഴിക്കുന്നതും വളരെ നല്ലതാണ്.
Post Your Comments