India

ആചാരത്തെ വെല്ലുവിളിച്ച് പിതാവിന്റെ മരണാനന്തര ചടങ്ങ് നടത്തിയത് നാല് പെണ്‍മക്കള്‍

വാരണാസി ● പിതാവിന്റെ ശവമഞ്ചം ചുമക്കുന്നതടക്കമുള്ള മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് നാലു പെണ്‍മക്കള്‍. പിതാവ് തങ്ങളുടേതാണെന്നും അതുകൊണ്ട് മരണാനന്തര ചടങ്ങുകള്‍ മറ്റാര് ചെയ്യുന്നതിനേക്കാളും തങ്ങള്‍ ചെയ്യുന്നതാവും ഉചിതമെന്ന് പറഞ്ഞാണ് ആണ്‍ മക്കള്‍ മാത്രം ചെയ്തുവരുന്ന ആചാരത്തെ വെല്ലുവിളിച്ച് ചടങ്ങുകള്‍ ചെയ്യാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത്.

വാരണാസിയിലെ ഭൈദാനി സ്വദേശിയായ യോഗേഷ് ചന്ദ്ര ഉപാധ്യായ ഇന്നലെ മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ബന്ധുക്കളായ പുരഷന്മാര്‍ മുന്നിട്ടിറങ്ങിയെങ്കിലും ഇവര്‍ ഇതിന് വിസമ്മതിച്ചു. സ്വന്തം പെണ്‍മക്കള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതാവും പിതാവിന്റെ ആത്മാവിന് ഇഷ്ടമെന്നും അതുകൊണ്ട് ചടങ്ങുകള്‍ തങ്ങള്‍ ചെയ്യുമെന്നുമുള്ള പെണ്‍കുട്ടികളുടെ തീരുമാനത്തിനെ ബന്ധുക്കളും കുടുബക്കാരും പിന്തുണച്ചതോടെ ശവമഞ്ചം ചുമക്കുന്നതടക്കമുള്ള ചടങ്ങുകള്‍ ഇവർ പൂര്‍ത്തീകരിക്കുകയായിരുന്നു.

പെണ്‍മക്കളായ രമ്യ, ഗരിമ, സൗമ്യ, മഹിമ, എന്നിവര്‍ ചേര്‍ന്നാണ് ശവമഞ്ചം ചുമന്നത്. ഗരിമയാണ് ചിതയ്ക്ക് തീ കൊടുത്തത്. സമൂഹത്തില്‍ ചില കാര്യങ്ങളിലെങ്കിലും സ്ത്രീ- പുരുഷ വിവേചനം പാടില്ലെന്ന് തെളിയിക്കാനാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്യാന്‍ മുന്നിട്ടറങ്ങിയതെന്നാണ ഗരിമ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button