ഏലൂർ:ഡേ കെയറില്‍ പരിചരണത്തിന് ഏല്പിച്ച രണ്ട് വയസ്സുകാരന്‍ ആദവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പോലീസ് നടപടി.ഡേ കെയർ നടത്തിപ്പുകാരായ രണ്ട് കന്യാസ്ത്രീകളടക്കം മൂന്നുപേരെ ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടുകര അവര്‍ ലേഡി ഓഫ് കോണ്‍വെന്റിലെ സ്റ്റെല്ല മേരീസ് ഡേ കെയര്‍ ഇന്‍ ചാര്‍ജ് സിസ്റ്റര്‍ രമ്യ, സഹായി സിസ്റ്റര്‍ മരിയ തങ്കം, ആയ കുഞ്ഞമ്മ പാപ്പച്ചന്‍ എന്നിവർക്കെതിരേ അനാസ്ഥ മൂലമുള്ള മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഏലൂർ സ്വദേശികളായ രാജേഷ് ,രശ്മി ദമ്പതികളുടെ മകനായ ആദവിനെയാണ് ഡേ കെയറിന് സമീപമുള്ള പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്..എന്നാൽ കുട്ടിയെ കാണാതായതിനെ തുടർന്ന് കുട്ടിയെ തിരഞ്ഞ് പുഴയോരത്തെത്തിയപ്പോഴാണ് ആദവ് വെള്ളത്തില്‍ വീണുകിടക്കുന്നതു കണ്ടതെന്നാണ് ഡേകെയര്‍ സെന്റര്‍ നടത്തിപ്പുകാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്.ഗേറ്റിലൂടെ കുട്ടി പുറത്തിറങ്ങി പുഴയോരത്തേക്കു പോയി അപകടത്തില്‍ പെട്ടതാകാമെന്നാണു പ്രാഥമിക നിഗമനം.
എന്നാല്‍ പുഴയോരത്തേക്ക് 150 മീറ്ററോളം ദൂരമുണ്ടെന്നും കുത്തനെയുള്ള ഇരുപതോളം പടവുകളിറങ്ങി കുട്ടി തനിയെ പുഴയിലെത്തില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് ഡേകെയര്‍ സെന്റര്‍ അധികൃതരെ പോലീസ് അറസ്റ്റു ചെയ്തത്.
Post Your Comments