Kerala

ബലാൽസംഗ വീരന്മാരെ അറേബ്യന്‍ മാതൃകയില്‍ ശിക്ഷിക്കണം: ചെറിയാന്‍ ഫിലിപ്പ്

പുരുഷ പീഡനത്തിനെതിരെയും നിയമം വേണം

തിരുവനന്തപുരം● ബലാത്സംഗ വീരന്മാര്‍ക്ക് അറേബ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ ശിക്ഷ നല്‍കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. പുരുഷന്മാർക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന പുരുഷ പീഡനത്തിനെതിരെയും കേസ് എടുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക്‌ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

പൊലീസിന് പരാതി നൽകി മാനം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി പുരുഷന്മാരിൽ നിന്നും പണം പിടുങ്ങുന്ന സ്ത്രീ തട്ടിപ്പുകാർക്കെതിരെയും കർശന നടപടിയെടുക്കണം. സ്ത്രീ പീഡനത്തിനെതിരെ എന്ന പോലെ പുരുഷപീഡനത്തിനെതിരെയും നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സ്ത്രീയുടെയും ജീവനും മാനവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും മൗലിക കടമയാണ്. ബലാൽസംഗ വീരന്മാരെ അറേബിയൻമാതൃകയിൽ ശിക്ഷിക്കണം. എന്നാൽ,വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സ്ത്രീകൾ അവരുടെ കെണിയിൽ വീഴുന്ന പുരുഷന്മാർക്കെതിരെ സ്ത്രീ പീഡനത്തിന് പരാതി കൊടുത്തു ചതിക്കുന്ന പുരുഷ പീഡനത്തിനെതിരെയും കേസ് എടുക്കണം. പൊലീസിന് പരാതി നൽകി മാനം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി പുരുഷന്മാരിൽ നിന്നും പണം പിടുങ്ങുന്ന സ്ത്രീ തട്ടിപ്പുകാർക്കെതിരെയും കർശന നടപടിയെടുക്കണം. സ്ത്രീ പീഡനത്തിനെതിരെ എന്ന പോലെ പുരുഷപീഡനത്തിനെതിരെയും നിയമ നിർമാണം നടത്തണം.-ഈ പോസ്റ്റിന്റെ പേരിൽ ദയവായി ആരും എന്നെ ഒരു സ്റ്റ്രീ വിരുദ്ധനായി മുദ്രയടിക്കരുതേ….

shortlink

Post Your Comments


Back to top button