താനെ: ബംഗ്ലാ ഭീകരനെ മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടശേഷം ഇന്ത്യയിലേക്കു കടന്ന ബഷിറുള്ള സുകുർമുള്ള ഷെയ്ക് എന്നയാളാണ് താനയിൽ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി ഏഴുവരെ റിമാൻഡ് ചെയ്തു.
ഈ വർഷം മാർച്ചിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആവശ്യമായ രേഖകളില്ലാത്തതിനെ തുടർന്ന് ജാമ്യത്തിലിറങ്ങി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബഷിറുള്ളയ്ക്കു രണ്ടു വർഷം മുമ്പ് ബംഗ്ലാദേശിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ഇതേതുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments