കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അഭിഭാഷകര്‍. എറണാകുളം ബാര്‍ അസോസിയേഷന്റേതാണ് തീരുമാനം. ജില്ലാ ജഡ്ജിയെ ഇക്കാര്യം അറിയിക്കും. ബുധനാഴ്ച ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വിലക്കിയിരുന്നു. ഈ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെചേര്ന്ന അടിയന്തര ജനറല്‍ ബോഡി യോഗത്തിലാണ് മാധ്യമ വിലക്ക് തുടരാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്. നാളെ മുതല്‍ പത്രങ്ങള്‍ ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന് തീരുമാനിച്ചു. പത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ അഭിഭാഷകര്‍ക്ക് ബാര്‍ അസോസിയേഷന് നിര്‍ദ്ദേശം നല്കി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതികളില്‍ ഹാജരാകേണ്ടതില്ലെന്നും അഭിഭാഷകര്‍ തീരുമാനിച്ചു.
Post Your Comments