കംപ്യൂട്ടറുകൾക്കു ജീവൻ നൽകുന്ന പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസിന്റെ നിർമാതാക്കളായ മൈക്രോസോഫ്ട് അവരുടെ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉത്പാദനം നിര്‍ത്തുന്നു. വിൽപ്പന പൂർണമായി നിർത്തുന്നതോടെ ഈ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇനി റീട്ടെയിലര്‍മാര്‍ക്ക് ഷിപ്പിംഗ് ചെയ്യില്ല. അതോടൊപ്പം തന്നെ ഒറിജിനല്‍ എക്യൂപ്മെന്‍റ് മാന്യുഫാക്ച്ചേര്‍സ് (ഒഇഎം)മാരും ഇത് വില്‍ക്കില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
വിൻഡോസ് എക്സ് പി ,വിൻഡോസ് വിസ്ത എന്നിവക്ക് ശേഷം 2009ലാണ് വിന്‍ഡോസ് 7 ഇറങ്ങിയത്. തുടർന്ന് നാല് വര്ഷത്തിനു ശേഷം വിന്‍ഡോസ് 8ഉം, വിന്‍ഡോസ് 8.1 ഉം പുറത്തിറങ്ങി. ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ഇവയെന്നും എന്നാല്‍ ഏറ്റവും വെറുക്കപ്പെട്ട ഒ.എസുകളും ഇവയാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
വില്‍പ്പന നിര്‍ത്തി എങ്കിലും വിന്‍ഡോസ് 7ന്‍റെ ടെക്നിക്കല്‍ സപ്പോര്‍ട്ട് 2020വരെയും, വിന്‍ഡോസ് 8ന്‍റെ ടെക്നിക്കല്‍ സപ്പോര്‍ട്ട് 2023വരെയും തുടരും.
Post Your Comments