ബീജിംഗ് :പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ഇതോടെ രണ്ട് വിമാനങ്ങളിലും കൂടിയുള്ള 439 യാത്രക്കാരുടെ ജീവനുകള്‍ രക്ഷപ്പെട്ടു.
ഒക്ടോബര്‍ പതിനൊന്നിന് ഉച്ചക്ക് 12.04 നാണ് സംഭവം. ഷാങ്ഹായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്കുന്ന സാഹചര്യം വന്നു. ലാന്‍ഡ് ചെയ്ത എയര്‍ബസ് എ320 വിമാനം റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ ഇതേ റണ്‍വെ ക്രോസ് ചെയ്തു മറ്റൊരു വിമാനം കടന്നു വരികയായിരുന്നു. ഇതോടെ എയര്‍ബസ് എ320 പൈലറ്റ് ഹി ചാവോ തന്ത്രപരമായി വിമാനം ജംബ് ചെയ്ത് ടേക്ക് ഓഫ് ചെയ്തു.
വലിയൊരു ദുരന്തം ഒഴിവാക്കിയതിനു സമ്മാനമായി 30 ലക്ഷം യുവാനാണ് (ഏകദേശം 2.9 കോടി രൂപ) പൈലറ്റിനു ചൈനീസ് ഇസ്റ്റേണ്‍ എയര്‍ലൈന്‍സ് അധികൃതര്‍ കൈമാറിയത്. ഒപ്പം 439 ജീവനുകളെ രക്ഷിച്ചെന്ന അഭിമാനവും.
എയര്‍ ട്രാഫിക് നിയന്ത്രണത്തില്‍ വന്ന പാളിച്ചയാണ് വിമാനങ്ങള്‍ ഒരേദിശയില്‍ വരാന്‍ കാരണമായത്. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ മുന്നില്‍ എയര്‍ബസ് എ 330 ക്രോസ് ചെയ്യുന്നതു കണ്ടു. പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. വിമാനം പെട്ടെന്ന് ടേക്ക് ഓഫ് ചെയ്തു, വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞു. കൂട്ടിയിടി ഉറപ്പായ നിമിഷത്തിലും ടേക്ക് ഓഫ് ചെയ്തിട്ട് ഒരാള്‍ക്കു പോലും പരുക്കില്ലായിരുന്നു.
ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലായിരുന്നു എയര്‍ബസ് എ320 റണ്‍വെയിലൂടെ കുതിച്ചിരുന്നത്. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രമാണ് 439 ജീവനുകള്‍ രക്ഷപ്പെട്ടതെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
Post Your Comments