KeralaNews

പരാതി നല്‍കുന്ന സ്ത്രീകള്‍ക്ക് പോലീസ് തന്നെ വില്ലന്‍: മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക്‌പോസ്റ്റ് വൈറലായി

തിരുവനന്തപുരം: സിപിഎം കൗന്‍സിലറും സംഘവും പീഡിപ്പിച്ചതില്‍ പരാതിയുമായി എത്തിയ സ്ത്രീകള്‍ക്ക് പോലീസ് തന്നെ വില്ലനായപ്പോള്‍ സ്ത്രീകളോടുള്ള പോലീസിന്റെ മനോഭാവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തക ജസ്റ്റീന തോമസാണ് പോലീസില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. പരാതി നല്‍കാന്‍ എത്തിയ ജസ്റ്റീനയോടും, സി.പി അജിതയോടും സ്ത്രീകളല്ലേ, കേസുമായി പോയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ട് എന്നായിരുന്നു പോലീസിന്റെ പ്രതികരണം.

കേസ് നല്‍കി 20 ദവസം കഴിഞ്ഞിട്ടും ഇതുവരെ നടപടികളൊന്നും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി അഭിഭാഷകരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കേരളത്തിലെ രണ്ട് മുന്‍ നിര മാധ്യമങ്ങളുടെ പിന്തുണയുമായി എത്തിയ ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകും എന്ന് ജസ്റ്റീന ചോദിക്കുന്നു.

shortlink

Post Your Comments


Back to top button