![jan](/wp-content/uploads/2016/11/jan.jpg)
പാലക്കാട് : സംസ്ഥാനത്ത് 460 ജന്‍ ഔഷധി ഷോപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് 395 മെഡിക്കല്‍ ഷോപ്പുകള്‍ ഉടന്‍ ആരംഭിക്കും. വ്യക്തികളെ കൂടാതെ 15 സന്നദ്ധ സംഘടനകള്‍ക്കും ഏഴ് സഹകരണ സൊസൈറ്റികളും ഷോപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ രാജ്യത്താകെ 3000 ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വിവിധ ജില്ലകളിലായി 460 മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക്ക് സെക്ടര്‍ അണ്ടര്‍ ടേക്കിംഗ് ഓഫ് ഇന്ത്യ (ബിപിപിഐ) അംഗീകാരം നല്‍കി. ബാക്കിയുള്ളവ ഒരു മാസത്തിനകം തുടങ്ങും. 2007ല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ജന്‍ ഔഷധി ഷോപ്പുകള്‍ ആരംഭിച്ചിരുന്നില്ല. ബ്രാന്‍ഡ് നാമമില്ലാത്ത മരുന്നുകളാണ് ജന്‍ ഔഷധി വഴി വില കുറച്ച് നല്‍കുന്നത്. 520 തരം ജീവന്‍രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. റീട്ടെയ്ല്‍ വ്യാപാരിക്ക് 20 ശതമാനം കമ്മീഷനും പ്രതിമാസം 10,000 രൂപ ഇന്റെന്‍സീവും നല്‍കിയാണ് പ്രവര്‍ത്തനം.
ഷോപ്പ് തുടങ്ങി 25 മാസത്തിനകം രണ്ടര ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ഇന്റെന്‍സീവായി നല്‍കും. മരുന്നുകള്‍ക്ക് ഒരു മാസം ക്രെഡിറ്റ് അനുവദിക്കും. പൊതുമേഖല കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ജന്‍ ഔഷധി ഷോപ്പുകള്‍ വഴി നല്‍കുന്നത്. ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്ക്കുമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. ബിപിപിഐ മുന്‍കൈയ്യെടുത്ത് നാഷണല്‍ അക്രഡീഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് അക്രഡീഷനുള്ള ലബോറട്ടറികളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് മരുന്നുകള്‍ റീട്ടെയ്ല്‍ വ്യാപാപാരികള്‍ക്ക് വിതരണം ചെയ്യുക.
Post Your Comments