India

എട്ട് വയസ്സുകാരിയെ കൊന്ന പുലിയോട് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത് ഇങ്ങനെ

സൂറത്ത് : എട്ട് വയസ്സുകാരിയെ കൊന്ന പുലിയോട് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത് പെട്രോള്‍ ഒഴിച്ച് കത്തിച്ച്. സൂറത്തിലെ ഗ്രാമത്തില്‍ എട്ട് വയസ്സുകാരി നിട്ടികയെ ആക്രമിച്ച പുലിയെ കെണി വച്ച് പിടിച്ചപ്പോഴാണ് നാട്ടുകാര്‍ ദേഷ്യം തീര്‍ത്തത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പുലിയെ കൊന്നതില്‍ ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

നവംബര്‍ ഒന്നിന് വീട്ടില്‍ നിന്നും കളിയ്ക്കാല്‍ പുറത്തിറങ്ങിയ കുട്ടിയെ പുലി പിടിച്ചു. അപകടത്തെ തുടര്‍ ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റ് സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ കൂടിന് മുകളിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കത്തിയെരിഞ്ഞ പുലിയുടെ അവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button