മാനന്തവാടി● മാനന്തവാടിയില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ അഞ്ച് പൊലീസുകാരുൾപ്പടെ പതിനാല് പേർക്ക് പരുക്കേറ്റു.
നഗരസഭയിലേക്ക് സി.പി.ഐ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നഗരസഭയിലെ അനധികൃതനിർമാണങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് നടത്തിയ സിപിഐ പ്രവർത്തകരെ ഒരുകൂട്ടം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർചേർന്ന് തടഞ്ഞതാണ് സംഘർഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്‍.ഡി.എഫ് ആണ് മാനന്തവാടി നഗരസഭ ഭരിക്കുന്നത്.
Post Your Comments