KeralaNews

പെന്തകോസ്തുകാരെ അതിരൂക്ഷമായി പരിഹസിച്ച് പുരോഹിതന്‍ : പ്രസംഗം വിവാദമാകുന്നു : വീഡിയോ കാണാം

കൊച്ചി : നര്‍മ്മരസം തുളുമ്പുന്ന പ്രഭാഷണങ്ങളിലൂടെ ലോക പ്രശസ്തനായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ പെന്തകോസ്ത് സഭയെ പരിഹസിച്ച് വിവാദത്തില്‍. പെന്തകോസ്തുക്കാരെ പേപ്പട്ടിയെ പോലെ നേരിടണമെന്ന് പറഞ്ഞുള്ള അച്ചന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

റാന്നിയിലെ ധ്യാനം കഴിഞ്ഞ് ബസില്‍ യാത്രചെയ്യുമ്പോള്‍ ഒരു പെന്തകോസ്ത് പാസ്റ്റര്‍ അടുത്ത് വന്നിരുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന പ്രസംഗത്തില്‍ അച്ചന്‍ രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്.

കത്തോലിക്കാ വിഭാഗത്തിലെ പെണ്‍കുട്ടികളെ പറഞ്ഞുമയക്കി തട്ടിക്കൊണ്ടുപോകുന്ന കള്ളന്‍മാര്‍ എന്നും കുടുംബം കലക്കികള്‍ എന്നും ഇവരെ വിശേഷിപ്പിച്ചുക്കൊണ്ടാണ് അച്ചന്‍ പ്രസംഗം തുടരുന്നത്.

എന്നാല്‍ പ്രസംഗം പിന്‍വലിച്ച് അച്ചന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അച്ചനെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും പെന്തകോസ്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button