തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തെ നടുക്കിയ യുവതിയുടെ കൂട്ടബലാത്സംഗ വെളിപ്പെടുത്തല്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയിലാണ് ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഐഎം കൗണ്‍സിലര്‍ ജയന്തനെ പിന്തുണച്ച് അഭിഭാഷക അഡ്വ. സംഗീതാ ലക്ഷമണന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.
യുവതിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സംഗീത ലക്ഷ്മണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസുകാരി ആയിരുന്നിട്ടു കൂടി ജയന്തന്റെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് സംഗീത ഫേസ്ബുക്കില്‍ കുറിക്കുന്നു. ഭാഗ്യലക്ഷ്മിയെയും യുവതിയെയും അഭിഭാഷക കളിയാക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും തലയില്‍ ഫെമിനിസം മാത്രം കുത്തിനിറച്ചവരാണ്.
ചില പെണ്ണുങ്ങള് ചേര്‍ന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും സംഗീത പറയുന്നു. പലതും ചേര്‍ത്ത് എഴുതിപ്പിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. പ്രധാന കുറ്റാരോപിതനായ ജയന്തന് പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.
മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ലെന്നും സംഗീത പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
Post Your Comments