വാഷിംഗ്‌ടണ്‍● തന്റെ അടുത്ത വെളിപ്പെടുത്തലോടെ ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ ജയിലിലാകുമെന്ന അവകാശവാദവുമായി വിക്കിലീക്സ് സ്ഥപകന്‍ ജൂലിയന്‍ അസാഞ്ചെ. അതിന് തക്കതായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അസാഞ്ചെ ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹിലരിയുടെ സ്വകാര്യ ഇമെയില്‍ സെര്‍വ്വറില്‍ നിന്നുള്ള 30, 322 മെയിലുകകള്‍ അസാഞ്ചെ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2010 ജൂണ്‍ മുതല്‍ 201 ആഗസ്ത് 12 വരെയുള്ള കാലഘട്ടത്തില്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലരി ഉപയോഗിച്ചിരുന്ന സ്വകാര്യ സെര്‍വ്വറില്‍ നിന്നുള്ള വിവാദ മെയിലുകകളാണ് പുറത്തുവന്നത്. ഇവയെക്കുറിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ മുന്നറിയിപ്പുമായി അസാഞ്ചെ പ്രത്യക്ഷപ്പെട്ടത്.
അസാഞ്ചെ ഹാക്ക് ചെയ്ത് സൂക്ഷിച്ചിട്ടുള്ള അടുത്ത ഘട്ടത്തില്‍ പുറത്തുവിടാനിരിക്കുന്ന മെയിലുകളുടെ ഉള്ളടക്കങ്ങളെക്കുറിച്ച് അസാഞ്ചെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഹിലരിയ്‌ക്കെതിരെ നടക്കുന്ന എഫ്.ബി.ഐ അന്വേഷണത്തില്‍ ഒബാമാ സര്‍ക്കാരിന് ആത്മവിശ്വാസം പോരെന്നും അസ്സാഞ്ചെ പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ട്രംപിനെക്കാള്‍ മുന്‍തൂക്കമുണ്ടായിരുന്നത് ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനായിരുന്നുവെങ്കിലും പുതിയ വിവാദങ്ങള്‍ ഹിലരിയുടെ ലീഡ് നിലയെ കാര്യമായി ബാധിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകള്‍.
Post Your Comments