ജിദ്ദ: രാജ്യത്തെ 72 ശതമാനം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും അടച്ചു പൂട്ടലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയം അനുശാസിക്കുന്ന യോഗ്യതയുളള ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണിത്. മന്ത്രാലയം നിര്‍ദ്ദേശിച്ച തരത്തിലുളള കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനായില്ലെന്നു കാട്ടി ഒരു സംഘം ആശുപത്രി ഉടമകള്‍ ആരോഗ്യമന്ത്രാലയത്തിന് കത്തുനല്‍കി.
1938 ആശുപത്രികളാണ് ഈസംഘത്തിലുളളത്. 2670 കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുക അപ്രായോഗികമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കാനാകാതെ ആശുപത്രികള്‍ പൂട്ടുക മാത്രമേ നിര്‍വാഹമുളളൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ 37 ദശലക്ഷം പേര്‍ക്ക് ആരോഗ്യ പരിരക്ഷ നിഷേധിക്കപ്പെടുകയും ചെയ്യും. നിലവിലുളള കണ്‍സള്‍ട്ടന്റുമാരിലേറെയും ആശുപത്രികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. ഇവര്‍ക്ക് മെഡിക്കല്‍ സെന്ററുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല.
ആരോഗ്യ കേന്ദ്രങ്ങളുടെ നിവേദനം ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതുപരിശോധിച്ച് വരികയാണ്. മറുപടിയ്ക്ക് കാലതാമസമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments