പെഷവാർ: വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമിച്ചതിന് പിടിയിലായ ‘അഫ്ഗാന് പെണ്‍കുട്ടി’ ഷര്‍ബത്ത് ഗുലയ്ക്ക് പാക് കോടതി ജാമ്യം നിഷേധിച്ചു. മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഷര്‍ബത്തിനെ വിട്ടയക്കാന്‍ സാധ്യതയുണ്ടെന്ന് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലിഖാന് അറിയിച്ചിരുന്നു. എന്നാൽ പാക് പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ ഷര്‍ബത്ത് ഗുലയ്ക്ക് കഴിഞ്ഞില്ല. ഇക്കാരണത്താൽ ജാമ്യം നിഷേധിക്കുകയായിരുന്നു.
ഒക്ടോബര്‍ 26-നാണ് തിരിച്ചറിയല്‍കാര്‍ഡ് വ്യാജമായി നിര്‍മിച്ചതിന് ഷര്‍ബത്തിനെ അറസ്റ്റുചെയ്തത്. നാഷണല്‍ ജോഗ്രഫിക്കിന്റെ മുഖചിത്രമായി പൂച്ചക്കണ്ണുകളുള്ള ഷര്‍ബത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Post Your Comments